29
Thursday
October 2020

നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ ഇനി രാത്രി യാത്ര ചെയ്യാം

Google+ Pinterest LinkedIn Tumblr +

പെരിന്തല്‍മണ്ണ: കേരളത്തിലെ ഹരിത ഇടനാഴിയായ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത രാത്രി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ ഉത്തരവിറങ്ങി. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാത രാത്രി ഗതാഗതത്തിന് ജനുവരി 20 മുതല്‍ തുറക്കാന്‍ മദ്രാസിലെ ദക്ഷിണ റെയില്‍വെ ഡിവിഷന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഓപറേഷന്‍സ് മാനേജര്‍ നീനു ഇഫ്ത്തീരിയ ഒപ്പുവച്ച് ഉത്തരവിറക്കി. ഇത് അനുവദിച്ച് ദക്ഷിണ റെയില്‍വേ കഴിഞ്ഞ ഡിസംബര്‍ 19ന് ഉത്തരവ് ഇറക്കിയിരുന്നു.

നിലവില്‍ കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളില്‍ രാത്രി യാത്രയില്ലാത്ത ഏക സെക്ഷനാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഈ പാതയില്‍ സര്‍വീസില്ല. ഇത് തിരുവനന്തപുരത്തേക്ക് അടക്കം യാത്ര ചെയ്യുന്നവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നിലവില്‍ രാത്രി 8.50ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്സ്പ്രസും രാത്രി 9.20ന് നിലമ്പൂരിലെത്തുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറുമാണു രാത്രി സമയത്ത് ഈ പാതയിലൂടെയുള്ള അവസാനത്തെ ട്രെയിന്‍. രാത്രികാല സര്‍വീസ് ആരംഭിക്കുമ്പോള്‍ ആദ്യം ഗുണം ലഭിക്കുന്നതു കൊച്ചുവേളി-നിലമ്പൂര്‍-രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ്. ദിവസവും പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ എത്തുന്ന ട്രെയിന്‍ നിലവില്‍ രാവിലെ 7.50ന് ആണ് നിലമ്പൂരിലെത്തുക. രാത്രി ഗതാഗതം തുടങ്ങുന്നതോടെ പുലര്‍ച്ചെ 5.30ന് തന്നെ രാജ്യറാണി നിലമ്പൂരിലെത്തുകയും തുടര്‍ യാത്ര നടത്തുകയും ചെയ്യാം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com