കൊച്ചി: മീന്‍പിടുത്ത ബോട്ടില്‍ കപ്പലിടിച്ച് ഉണ്ടായ അപകടത്തില്‍ കാണാതായ ഒന്‍പതുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കിട്ടിയിരുന്നു.
മുനമ്പം തീരത്തുനിന്ന് 44 കി മീ അകലെ പുറംകടലില്‍ തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തിരുന്നു. അപകടത്തിനിടയാക്കിയെന്ന് കരുതുന്ന ദേശ് ശക്തി തീരത്തടുപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം.
അപകടത്തില്‍ പെട്ട ഓഷ്യാനിക് ബോട്ടില്‍ ആകെ 14 പേരാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. മാല്യങ്കര സ്വദേശി സിജു (45), തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍(25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കാണാതായത്. തമിഴ്നാട് സ്വദേശികളായ യുഗനാഥന്‍ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരെയാണ് കാണാതായത്.