24
Saturday
October 2020

നിര്‍ഭയ കേസില്‍ ഇത് മൂന്നാമത്തെ ദയാഹര്‍ജി: നല്‍കിയത് അക്ഷയ്താക്കൂര്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: വിനയ് ശര്‍മയ്ക്ക് ശേഷം നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ മറ്റൊരു പ്രതി അക്ഷയ് താക്കൂര്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കി. വിനയ്ശര്‍മയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് മൂന്നാമത്തെ കുറ്റവാളിയായ അക്ഷയ് താക്കൂര്‍ രാഷ്ട്പതിയെ സമീപിച്ചത്.

നേരത്തെ മുകേഷ് സിങിന്റെയും പവന്‍ ഗുപ്തയുടെയും ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം. വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ നാല് പേരെയും തൂക്കിലേറ്റുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡല്‍ഹി പാട്യാല ഹൗസ് കോടതി നിര്‍ത്തിവച്ചിരുന്നു.

കുറ്റവാളികള്‍ക്ക് സാധ്യമായ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതികള്‍ക്ക് തേടാമെന്നും അതിന് ശേഷമേ ശിക്ഷാവിധി നടപ്പിലാക്കൂ എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ തിഹാര്‍ ജയിലില്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാര്‍ പവന്‍ കുമാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാല്‍ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു.

ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com