9
Sunday
May 2021

നിര്‍ഭയ കേസ്; സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ജനുവരി 20ന് പരിഗണിക്കും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി ജനുവരി 20ന് പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ വാദമുന്നയിച്ച് പവന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി പവന്റെ ആവശ്യം തള്ളി.

ഇതിനെതിരെയാണ് പവന്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. അതേസമയം കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറന്റ് ഡല്‍ഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com