3
Thursday
December 2020

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര ധനമന്ത്രിയുടെ ബജറ്റിനാകുമോ?

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റ് ശനിയാഴ്ച രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിക്കും.

രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയും വളര്‍ച്ച മുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും.

സ്യൂട്ട് കെയ്‌സ് കൊണ്ടുവരുന്ന പതിവ് രീതിക്ക് മാറ്റം വരുത്തി ചുവന്ന പട്ട് തുണിയിലാണ് നിര്‍മ്മല സീതാരാമന്‍ കന്നി ബജറ്റ് അവതരിപ്പിക്കാന്‍ കൊണ്ടുവന്നത്. രാജ്യം ഏറെ പ്രതീക്ഷയോടെയായിരുന്നു ആ ചുവന്ന തുണിയെ നോക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതീക്ഷകളൊക്കെ തകിടം മറിക്കുന്ന ബജറ്റ് അവതരണമായിരുന്നു കഴിഞ്ഞ ബജറ്റ്. അതിനാല്‍ ഇത്തവണത്തെയും ബജറ്റില്‍ രാജ്യം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നില്ല.

സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനുമുന്നോടിയായി വെള്ളിയാഴ്ച പാര്‍ലമെന്റിന് സമര്‍പ്പിച്ച സാമ്പത്തികസര്‍വേ ആവശ്യപ്പെടുന്നത്.
സബ്‌സിഡികള്‍ യുക്തിസഹമാക്കണമെന്ന നിര്‍ദേശവും സര്‍വേയിലുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്കനുസൃതമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ബജറ്റിലുണ്ടായേക്കും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com