26
Monday
October 2020

ഒളിവിലിരുന്ന് ഫെയ്‌സ്ബുക്ക് ലൈവിട്ട് വിവാദ ആള്‍ദൈവം; ഇന്റര്‍പോള്‍ ഇരുട്ടില്‍ തപ്പുന്നു

Google+ Pinterest LinkedIn Tumblr +

ലോകം തേടുന്ന നിത്യാനന്ദ ഒളിവിലിരുന്ന് ഇവിടുത്തെ നിയമത്തെയും നിമയപാലകരെയും വെല്ലുവിളിക്കുമ്പോള്‍ അയാളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍തപ്പുകയാണ് പൊലീസ്. പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്റര്‍പോള്‍ തേടുന്ന വിവാദ ആള്‍ദൈവം. തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലാണ് നിത്യാനന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതെല്ലാം ചെയ്തതും ഈ ആരോപണങ്ങളൊക്കെ നേരിടുന്നതും പരമഹംസ നിത്യാനന്ദയാണ്. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് നിത്യാനന്ദ പരമശിവം എന്ന പുതിയ അവതാരമാണ്. തുടങ്ങിയ വിചിത്രമായ വാദമാണ് നിത്യാനന്ദ അടുത്തിടെ പുറത്തിറക്കുന്ന വീഡിയോയില്‍ പറയുന്നത്. മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളാണ് ഈ പേജില്‍ വന്നുകൊണ്ടിരിക്കുന്നത്.

നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ച് സ്വന്തം അനുയായികള്‍ തന്നെ രംഗത്ത് വന്നിരുന്നു. തന്റെ പെണ്‍മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എന്ന ആരോപണമാണ് ഈയടുത്തായി വന്നത്. വര്‍ഷങ്ങളോളം നിത്യാനന്ദയ്ക്കൊപ്പമുണ്ടായിരുന്ന പിതാവാണ് ഇത്തരത്തില്‍ രംഗത്തെത്തിയത്.

അദ്ദേഹത്തിന്റെ മകള്‍ തന്നെ ലൈവിലെത്തി അച്ഛന്‍ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു. ആറുവര്‍ഷം ആശ്രമത്തില്‍ നിന്നു നേടാനുള്ളതെല്ലാം നേടിയ ശേഷം വ്യാജമായ ആരോപണങ്ങളുമായി അച്ഛന്‍ രംഗത്തെത്തുന്നു എന്നാണ് മകള്‍ വീഡിയോയില്‍ പറയുന്നത്. അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞ കള്ളത്തരങ്ങള്‍ കേട്ട് തന്റെ ചോര തിളച്ചെന്നും മകള്‍ തുറന്നടിച്ചു. എന്നാല്‍ മകളെ ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തില്‍ പറയിപ്പിച്ചതെന്ന് വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാകുമെന്നു പിതാവ് പറഞ്ഞു. പോക്സോ അടക്കമുള്ള ആരോപണങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ പിതാവ് ആരോപിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com