27
Tuesday
October 2020

ഫോണ്‍ വിളിക്കാന്‍ ഇനി സിം വേണ്ട; ബിഎസ്‌എന്‍എല്‍ പുതിയ സേവനവുമായി രംഗത്ത്

Google+ Pinterest LinkedIn Tumblr +

സിം ഇല്ലാതെ ഫോണ്‍ വിളിക്കാന്‍ സാധിക്കുമോ? മൊബൈല്‍ ഫോണിന്റെ കാര്യമാണ് ചോദിച്ചത്. ഇല്ല എന്നുത്തരം ബിഎസ്‌എന്‍എല്‍ മാറ്റുന്നു. ബിഎസ്‌എന്‍എലിന്റെ വിങ് എത്തുന്നു.

മൂന്നു വര്‍ഷം മുന്‍പു പ്രഖ്യാപിച്ചെങ്കിലും ട്രായിയുടെയും മറ്റു ടെലികോം ഓപ്പറേറ്റര്‍ സംഘടനകളുടെയും സമ്മര്‍ദ്ദത്താല്‍ പുറത്തിറക്കാനാകാതെ പോയ ആപ് അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനമാണിത്.

സിം ഇല്ലാ ഫോണ്‍വിളിയാണു ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി (എഫ്‌എംടി) എന്ന സേവനം. ഒരു നമ്ബറിനൊപ്പം ലോഗിന്‍ ചെയ്യാവുന്ന യൂസര്‍ നെയിമും പാസ്വേഡുമാണു നല്‍കുക.
വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) വഴിയാണു ഫോണ്‍ വിളിക്കുക. നിലവിലുള്ള റേഡിയോ തരംഗങ്ങള്‍ വഴിയുള്ള കോളുകള്‍ക്കു പകരം പായ്ക്കറ്റ് ഡേറ്റയാണ് ഉപയോഗിക്കുക.

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി ഏതു പ്ലാറ്റ്‌ഫോമിലും വിങ് ഉപയോഗിക്കാം. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായാല്‍ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്തു വിളിക്കാം.
ലാന്‍ഡ് ഫോണ്‍ അടക്കം ഇന്ത്യയിലെ ഏതു നമ്ബറിലേക്കും വിളിക്കാം. ലോക്കല്‍ കോള്‍ നിരക്കു മതി. വാട്‌സാപ് ഫോണ്‍കോളുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം ഇതാണ്. വാട്‌സാപ്പില്‍ മറ്റു വാട്‌സാപ് നമ്ബറുകളിലേക്കു മാത്രമേ വിളിക്കാനാകു.

വിങ് ഉപയോഗിച്ചാല്‍ വിദേശത്തു നിന്ന് ഇന്ത്യയിലെ നമ്ബറുകളിലേക്ക് ഇവിടുത്തെ ലോക്കല്‍ കോള്‍ നിരക്കില്‍ വിളിക്കാം. തിരിച്ചാണെങ്കില്‍ ഐഎസ്ഡി ചാര്‍ജ് നല്‍കേണ്ടി വരും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com