27
Friday
November 2020

നിലയ്ക്കലിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; വന്‍ പൊലീസ് സന്നാഹത്തില്‍ ശബരിമല

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശബരിമലയില്‍ ആര്‍ക്കു പോകുന്നതിനും തടസമില്ലന്നും ആരെയും വഴിയിൽ തടയാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്തുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളെന്നും ഡിജിപി അറിയിച്ചു.

നിലയ്ക്കലില്‍ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിച്ചു. സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശ്കതമായതോടെയാണ് എഡിജിപി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം പന്തല്‍ പൊളിച്ചു നീക്കിയത്.

സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. അതേസമയം കെഎസ്‌ആര്‍ടിസി ബസുകള്‍ പമ്പവരെ സര്‍വീസ് നടത്തുന്നുണ്ട്. സന്നിധാനത്ത് രാവിലെ അവലോകന യോഗം ചേരുന്നുണ്ട്. ദേവസ്വം മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വനിതാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com