23
Friday
April 2021

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്‌മെന്റിന് നോർക്ക റൂട്‌സ്

Google+ Pinterest LinkedIn Tumblr +

കേരളത്തിലെ സർക്കാർ സ്ഥാപനമായ നോർക്ക റൂട്‌സ്, സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയവുമായി, നിയമനത്തിന്, കരാർ ഒപ്പിട്ടു. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനത്തിനു ധാരണപത്രം ഒപ്പിട്ടു. ഇൻഡ്യയിൽ നിന്നും, അംഗീകൃത റിക്രൂട്‌മെന്റ് ഏജൻസിയായിട്ടാണ് നോർക്ക റൂട്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. സ്വകാര്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ച് വർഷമായി നോർക്ക റൂട്‌സ് നടത്തിയ ശ്രമമാണ് ഇപ്പോൾ വിജയിച്ചത്. ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ ആദ്യ നിയമനം ഉടൻ നടത്തും. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നോർക്ക റൂട്‌സ് നിയമനം നിലവിൽ നടത്തുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com