27
Friday
November 2020

പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതിയില്ല

Google+ Pinterest LinkedIn Tumblr +

തൃശൂര്‍ : പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അനുമതി തേടിയുള്ള അപേക്ഷകള്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിരസിച്ചു. എറണാകുളം ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ നിര്‍ദേശ പ്രകാരം അപേക്ഷകന്റെ പേരില്‍ പെസോയുടെ എല്‍ ഇ-3 ലൈസന്‍സോടുകൂടിയ മാഗസിന്‍ ഉണ്ടായിരിക്കണമെന്നും വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള പെസോ അനുവദിച്ച ലൈസന്‍സ് വെടിക്കെട്ട് നടത്തിപ്പുകാരന് ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, അപേക്ഷകര്‍ക്കും വെടിക്കെട്ട് നടത്തിപ്പുകാര്‍ക്കും പെസോയുടെ അംഗീകാരം ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

അപേക്ഷയില്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയുള്‍പ്പെടെയുള്ള വെടിക്കെട്ട് സാമഗ്രികള്‍ക്കാണ് അനുമതി ആവശ്യപ്പെട്ടത്. ഇവയ്ക്ക് അനുമതി നല്‍കാന്‍ പെസോ നിര്‍ദേശ പ്രകാരം നിര്‍വാഹമില്ലെന്നും എ ഡി എം അറിയിച്ചു.  ഈ സാഹചര്യത്തില്‍, വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് എറണാകുളം ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് നല്‍കിയ നിബന്ധനകള്‍ പാലിക്കുന്നതിന് അപേക്ഷകന് സാധിച്ചിട്ടില്ലാത്തതിനാല്‍ വെടിക്കെട്ട് അപേക്ഷ നിരസിക്കുന്നതായി ഉത്തരവില്‍ വ്യക്തമാക്കി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com