24
Tuesday
November 2020

നോട്ടു നിരോധനം സമ്പൂര്‍ണ പരാജയം; മോദി നിര്‍മിത ദുരന്തത്തിൻ്റെ വലിയ തെളിവെന്ന് കോണ്‍ഗ്രസ്

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ച 500 , 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. നോട്ട് അസാധുവാക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ഇന്ന് പുറത്തു വിട്ട റിസര്‍വ് ബാങ്കിൻ്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാങ്കുകളില്‍ മടങ്ങിയെത്തിയ മൊത്തം നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തി സുരക്ഷാ പരിശോധന കൃത്യതയോടെ, വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐ അറിയിച്ചു. മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്ളത്.

ആറ് മുതല്‍ ഏഴു ശതമാനം നോട്ടുകള്‍ തിരിച്ചു വരില്ലെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ടയ്ക്കായുള്ള നീക്കം അമ്പേ പാളി എന്നത് ഉറപ്പായി. നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ആര്‍ ബി ഐ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കറന്‍സിയായി കള്ളപ്പണം ഇല്ലായിരുന്നു എന്ന് സമ്മതിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

രണ്ടു വര്‍ഷമെടുത്താണ് റിസര്‍വ് ബാങ്ക് ഇതിൻ്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളുടെ കാര്യത്തില്‍ വര്‍ധന പ്രകടമായതായി ആര്‍.ബി.ഐ അറിയിച്ചു. 100 രൂപ നോട്ടുകളില്‍ കള്ളനോട്ടുകള്‍ 35 ശതമാനം കൂടി. എന്നാല്‍ അമ്പരപ്പിക്കുന്ന വര്‍ധന ഉണ്ടായിരിക്കുന്നത് 50 രൂപയുടെ നോട്ടുകളിലാണ്. ഇതില്‍ 154.3 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com