26
Monday
October 2020

ഇംഗ്ലണ്ടിൽ നഴ്‌സുമാരുടെ ഒഴിവ്; നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഇംഗ്‌ളണ്ടിൽ എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എൻ.എം നഴ്‌സ്മാർക്ക് അപേക്ഷിക്കാം. നിലവിൽ ഐ.ഇ.എൽ.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 ഉം സ്‌കോറിങ് അല്ലെങ്കിൽ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം. ഐ.ഇ.എൽ.റ്റി.എസിൽ 6 സ്‌കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് ഫീസീടാക്കി പരിശീലനം നൽകും. മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവർക്ക് കോഴ്‌സ് ഫീസ് പൂർണ്ണമായും തിരികെ നൽകും. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവർ എൻ.എച്ച് എസ്. ഫൗണ്ടേഷൻ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം.

ആദ്യബാച്ചിന് ജനുവരി 9 ന് അഭിമുഖം നടക്കും. ആദ്യഘട്ടത്തിൽ മൂന്നു വർഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടെ സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എൻ എച്ച് എസ് അപേക്ഷ, മറ്റു അനുബന്ധ രേഖകൾ സഹിതം rm@norkaroots.net എന്ന മെയിൽ ഐ.ഡിയിൽ ജനുവരി ആറിനുമുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.net കോൾസെന്റർ നമ്പർ: 1800 425 3939.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com