തൃശൂര്‍ : പരിസരശുചീകരണം ജനകീയഉത്തരവാദിത്തമാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്. പരിസരശുചീകരണം സര്‍ക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മാത്രം ചിന്തിക്കേണ്ടതല്ലെന്നും അതിനെക്കുറിച്ചു പൗര•ാരും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എടവിലങ്ങ് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.മാലിന്യസംസ്കരണം ഊര്‍ജ്ജിതമാക്കാന്‍ വികേന്ദ്രീകൃതമാലിന്യ സംസ്കരണ പദ്ധതിക്ക് രൂപംനല്‍കും. വീടുകളില്‍ നിന്നാണ് ശുചിത്വം ആരംഭിക്കേണ്ടത്.
ഹോട്ടലുകളില്‍ നിന്ന് ഒഴുക്കിവിടുന്ന മലിനജലത്തിനെതിരെയും കോഴിമാലിന്യം
തള്ളുന്നതിനെതിരെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴില്‍ പരിശോധന ശക്തമാക്കണം. മാലിന്യസംസ്കരണം സംബന്ധിച്ച് കുടുംബശ്രീ കൂട്ടായ്മകളില്‍ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കണം. ഗ്രാമസഭകളില്‍ ഈ വിഷയം ഗൗരവമായി അവതരിപ്പിച്ച് പൊതുഅവബോധം വളര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അമൃതകുമാരി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. പി. ആദര്‍ശ്, വൈസ് പ്രസിഡന്റ് സജിത അമ്പാടി, സെക്രട്ടറി വി.എം. സഹീര്‍, ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.കെ. രാധാകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമ വത്സന്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പരിസര ശൂചീകരണം ജനകീയ ഉത്തരവാദിത്തം
Share.