പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് ഒടിയന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്യുന്ന ഒടിയന്‍മാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍, നരേന്, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളുടെ പരമാവധി സാധ്യത മുതലെടുത്താണ് ഓരോ ചിത്രവും മുന്നേറുന്നത്. താരങ്ങളുടേ പേജിലായാലും സിനിമയുടെ ഔദ്യോഗിക പേജിലായാലും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി
Share.