23
Friday
October 2020

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ ആ​ശു​പ​ത്രി​യിൽ

Google+ Pinterest LinkedIn Tumblr +

തൊ​ടു​പു​ഴ: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ആ​ശു​പ​ത്രി​യി​ലാണ് അദ്ദേഹത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലേ​ക്കു പോ​കു​ന്ന​വ​ഴിയാണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. അദ്ദേഹമിപ്പോൾ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ക​ട്ട​പ്പ​ന​യി​ല്‍ വൈ​കു​ന്നേ​രം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. അ​തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ന്ന വ​ഴി​ക്കാ​ണ് സം​ഭ​വം. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​ നെടുമ്പാശ്ശേരി വ​ഴിയാണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. തു​ട​ര്‍​ന്നു കൊ​ച്ചി​യി​ല്‍ പാ​ര്‍​ട്ടി​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ക​ട്ട​പ്പ​ന​യി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​റ​ങ്ങാ​ന്‍ നേ​ര​മാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​റി​ല്‍​നി​ന്നു ഇ​റ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. തു​ട​ര്‍​ന്നു ഡോ​ക്ട​ര്‍​മാ​രെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധി​പ്പി​ച്ചു. അ​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com