മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഊരില്‍ ഒരു ദിവസം എന്ന പേരില്‍ അദാലത്ത് നടത്തി. പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്തിലെ പുള്ളിയില്‍ നടന്ന അദാലത്ത് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു എന്നിവര്‍ സംസാരിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ പി.പ്രസന്നകുമാരി, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ബി.ഡി.ഒ മാരായ സി.രാജീവ്, കേശവദാസ്, നിലമ്പൂര്‍ സി.ഐ.ബിജു, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ പി.രാജീവ്, കെ.രാഗേഷ്, കുടുംബശ്രീ എ.ഡി.എം.സിമാരായ കെ.എം.വിനോദ്, കെ.പി.സായ് കൃഷ്ണന്, വിവിധ വകുപ്പ മേധാവികള്‍ നേതൃത്വം നല്കി. വിവിധ ഊരുകളില്‍ നിന്നായി ആയിരത്തോളം പേര് അദാലത്തിനെത്തിയിരുന്നു. 564 പരാതികളാണ് ആകെ ലഭിച്ചത്. പത്ത് പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. ബാക്കി പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഊരില്‍ ഒരു ദിവസം അദാലത്ത് നടത്തി
Share.