കാസര്‍കോട്: ഇന്ത്യന്‍ എയര്‍ഫോഴ്സിലെ അവസരങ്ങളെക്കുറിച്ചും എങ്ങനെ എയര്‍ഫോഴ്സില്‍ ചേരാം എന്നതിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. എയര്‍ഫോഴ്സില്‍ ചേരുന്നതിനു വേണ്ടുന്ന വിദ്യാഭ്യാസശാരീരിക യോഗ്യതകള്‍, പരീക്ഷകള്‍, ഫിസിക്കല്‍ ടെസ്റ്റ്, ട്രെയിനിംഗ്, വിവിധ ട്രേഡുകളിലെ അവസരങ്ങള്‍, ശമ്പളം, അലവന്‍സുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അറിവുകള്‍ നല്‍കുന്നതരത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.
എങ്ങനെ അപേക്ഷിക്കണം, യോഗ്യതകള്‍ എന്നിവ സംബന്ധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് എയര്‍ഫോഴ്സില്‍ ചേരുന്നതിന് അപേക്ഷിക്കുന്നവര്‍ കുറവായതിനാലാണ് ഇത്തരത്തിലൊരു ശില്പശാല സംഘടിപ്പിച്ചത്.
കാസര്‍കോട് ഗവ.കോളജില്‍ നടന്ന ശില്പശാലയില് ജൂനിയര്‍ വാറന്റ് ഓഫീസര്‍ എന്‍.സിംഗ്, കോര്‍പോറല്‍ പി.സുജിത എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി