27
Friday
November 2020

സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്‌സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഉത്തരവിട്ടു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നല്‍കി.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com