23
Friday
October 2020

ബിജെപി സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടിക പുറത്ത്; മോഹൻലാലിന് സാധ്യത

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജിഎസ്ടി, ഇന്ധന വിലവർദ്ധന തുടങ്ങിയ കാരണങ്ങളാൽ പ്രതിഛായ നഷ്ടമായ ബി.ജെ.പി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ അടവുനയവുമായി രംഗത്ത്. സിനിമാരംഗത്തെ പ്രശസ്ത താരങ്ങളെ കളത്തിലിറക്കി വോട്ട് പെട്ടിയിലാക്കാമെന്ന പ്രതീക്ഷയിലാണവർ.

നേരത്തെ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണന പട്ടികയിലുള്ളവരുടെ പേരുകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.

നടന്മാരായ മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, സണ്ണിഡിയോള്‍, നടി മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ളത്. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നും മാധുരി ദീക്ഷിതിനെ മുംബൈയില്‍ നിന്നും അക്ഷയ്കുമാറിനെ ന്യൂഡല്‍ഹിയില്‍ നിന്നും സണ്ണി ഡിയോളിനെ ഗുരുദാസ്പൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ വീരേന്ദ്ര സേവാഗ് ഏതു മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com