20
Tuesday
October 2020

മഹാശുചീകരണത്തിൽ പങ്കെടുത്തത് അരലക്ഷത്തിലധികം പേർ

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കുട്ടനാടിൻ്റെ പ്രളയക്കണ്ണീർ തുടയ്ക്കാൻ ഇന്നലെ നടന്ന മഹാശുചീകരണത്തിൻരെ ആദ്യ ദിനത്തിൽ ഭാഗഭാക്കായത് അരലക്ഷത്തിലധികം പേർ. ജില്ലയ്ക്ക് പുറത്തുനിന്ന് തന്നെ പതിനയ്യായിരത്തോളം പേർ എത്തിയിട്ടുണ്ടെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് വ്യക്തമാക്കി. അറുപതിനായിരം പേരോളം ശുചീകരണത്തിൽ പങ്കെടുത്തതായി മന്ത്രി പറഞ്ഞു. പുളിങ്കുന്ന്, നെടുമുടി, കാവാലം എന്നിവിടങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്. രാവിലെ ഫിനിഷിങ് പോയിന്റിൽ തന്നെ ആവേശത്തോടെ ചെറുപ്പക്കാരുടെ നിര എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണപ്പൊതികൾ കയറ്റാനും ബോട്ടുകൾ തയ്യാറാക്കാനും പ്രത്യേക സംവിധാനം തന്നെ ഒരുക്കി. മൈക്കിൽ അനൗൺ്‌സ് ചെയ്യുന്നതനുസരിച്ച് നിയോഗിക്കപ്പെട്ടവർ അതത് ബോട്ടുകളിലും ജങ്കാറിലും പോയി. ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും പോകുന്നവർക്ക് നൽകി വിടുകയായിരുന്നു. മുട്ട, പുഴുങ്ങിയ ഏത്തപ്പഴം, ചപ്പാത്തി, വെജിറ്റബിൾ കറി, ഉപ്പുമാവ് തുടങ്ങി ബിസ്‌ക്കറ്റും ബ്രെഡും ഉൾപ്പെടെയാണ് ബോട്ടുകൾ പുറപ്പെട്ടത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യോകിച്ച് മലബാറിൽ നിന്ന് ധാരാളം വിദ്യാർഥികളും പ്രഫണലുകളുമാണ് ശുചീകരണത്തിൽ പങ്കെടുക്കാൻ എത്തിയത്. പലരും രജിസ്‌ററർ ചെയ്യാൻ പോലും നിൽക്കാതെയാണ് കുട്ടനാടിൻ്റെ ശുചീകരണത്തിൽ പങ്കെടുക്കാൻ ബോട്ടുകയറിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com