25
Monday
January 2021

ഷോക്കേറ്റ്‌ പെയിന്റിംഗ് തൊഴിലാളി മരിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവല്ല: പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവല്ലയിൽ ആയിരുന്നു സംഭവം. മൂന്നുനില കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലികൾക്കായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കെട്ടുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. മൂന്ന് പേരാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. കെട്ടിടത്തിന് മുകളിൽ നിന്ന് മൂന്നു പേരും ഷോക്കേറ്റ് താഴേക്ക് വീഴുകയും ഒരാൾ മരിക്കുകയും ആയിരുന്നു.

മാവേലിക്കര കരിപ്പുഴ പേള സ്വദേശി കോളത്ത് വീട്ടിൽ ബിജു (40) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പേള സ്വദേശീകളായ പരമേശ്വരൻ, സുഭാഷ് എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com