ദുബായ്: അല്‍ഐനിലെ താമസ സ്ഥലത്ത് മലയാളിയെ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു. പൂനൂര് പൂക്കോട് വി.കെ. അബുവിന്റെ മകന് അബ്ദുള്‍ റഷീദാണ് (42) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി താമസ സ്ഥലത്ത് വച്ചായിരുന്നു കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം. താമസസ്ഥലത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഞായറാഴ്ച രാത്രി താമസസ്ഥലത്തുവെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. ദുബായ് ഇന്‍വെസ്റ്റ്മെന്റ്സ് പാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് റഷീദും പ്രതിയായ പാക്കിസ്ഥാനിയും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്. ദുബായില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ റഷീദ്.
അല്‍ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നഫീസയാണ് മാതാവ്. ഭാര്യ: റബീന. 22 ദിവസം പ്രായമുള്ള ദാനിയ ഹാജര്‍ മകളാണ്. സഹോദരിമാര്‍: റംല അഷ്റഫ്, സീനത്ത് മുഹമ്മദാലി, ഹസീന സൈദലി, ആബിദ, മൈമൂനാ ഷമീര്‍.