ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പഴി ചാരി വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പുല്‍വാമയില്‍ തീവ്രവാദികളുമായി സൈന്യവും പോലീസും നടത്തിയ ഏറ്റുമുട്ടലില്‍ ഏഴ് പേര് കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇമ്രാന്റെ കുറ്റപ്പെടുത്തല്‍. ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും ഇമ്രാന് ഖൻ പറഞ്ഞു .
ചർച്ചയിലൂടെ മാത്രമേ ഇതിന് പരിഹാരമാകുകയേയുള്ളുവെന്നും, ഇന്ത്യയുടെ മനുഷ്യാവകാശലംഘനത്തെത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ അറിയിക്കുകയും ജമ്മുകശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യും.’ ഇമ്രാന് ട്വീറ്റ് ചെയ്തു.