28
Saturday
November 2020

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

Google+ Pinterest LinkedIn Tumblr +

ഛണ്ഡീഗഢ് : ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.. ബുധനാഴ്ച രാത്രി 12 മണിയോടെ പഞ്ചാബിലെ അമൃത്സറില്‍ പാക് ഡ്രോണ്‍ എത്തിയതായി അതിര്‍ത്തി സംരക്ഷണസേന അറിയിച്ചു.

അമൃത്സറിലെ ചന്നാപട്ടണത്തെ അതിര്‍ത്തി നിരീക്ഷണ പോസ്റ്റിന് മുകളിലൂടെ നീരീക്ഷണം നടത്തിയതായാണ് വിവരം. ഡ്രോണ്‍ വെടിവെച്ചിടാന്‍ 73 ബറ്റാലിയന്‍ അതിര്‍ത്തി സംരക്ഷണ സേന ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡ്രോണിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്നും ഉടന്‍തന്നെ 100 റൗണ്ട് ബുള്ളറ്റ് വെടിയുതിര്‍ത്തതായും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ തെരച്ചില്‍ തുടരുകയാണ്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com