30
Friday
October 2020

പ്രളയത്തില്‍ തകര്‍ന്ന വിദ്യാലയത്തിന് പാണ്ടനാട് എം വി വായനശാലയുടെ കൈതാങ്ങ്

Google+ Pinterest LinkedIn Tumblr +

ചെങ്ങന്നൂര്‍: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കീഴ്‌വന്മഴി ജെ ബി സ്‌ക്കൂളിന് പുതിയ ലൈബ്രറി ഒരുക്കികൊടുത്ത് പാണ്ടനാട് എം വി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം മാതൃകയായി. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാ പ്രളയത്തില്‍ തകര്‍ന്ന വിദ്യാലയമാണ് കീഴ്‌വന്മഴി ജെ ബി സ്‌ക്കൂള്‍. പുനഃരുദ്ധാരണത്തിന്റെ പാതയിലുള്ള ഈ വിദ്യാലയത്തിന് ഇതൊരു കൈത്താങ്ങായി. എല്‍ പി വിഭാഗം കുട്ടികള്‍ക്ക് വായനയ്ക്ക് അനിയോജ്യമായ തെരഞ്ഞടുത്ത പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്.

എം വി ലൈബ്രറി പ്രസിഡന്റ റ്റി എ ബെന്നിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി കൃഷ്ണകുമാര്‍, പാണ്ടനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി കെ ബാലകൃഷ്ണന്‍, പാണ്ടനാട് ഗ്രാമപഞ്ചായത്തംഗം എം എസ് രാധാകൃഷ്ണന്‍, പാണ്ടനാട് സഹകരണബാങ്ക് പ്രസിഡന്റ് തമ്പി മണക്കുമ്മേല്‍, സെക്രട്ടറി കെ എസ് രമേശന്‍ നായര്‍, പ്രഥമാധ്യാപിക ബിനി എം, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com