7
Sunday
March 2021

അഭിനന്ദിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ വാഗ അതിർത്തിയിലേക്ക്

Google+ Pinterest LinkedIn Tumblr +

ന്യൂ ഡൽഹി: പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പോകും. അഭിനന്ദന്‍റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകനെ സ്വീകരിക്കാന്‍ പുറപ്പെടുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.

അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു.ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണിക്കുള്ള വിമാനത്തില്‍ ചെന്നെെയില്‍ നിന്ന് ദില്ലിയിലേക്കും തുടര്‍ന്ന് വാഗാ അതിര്‍ത്തിര്‍ത്തിയിലേക്കും മാതാപിതാക്കള്‍ പോകും.

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ സമവായത്തിന് പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നതായുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിതല ചര്‍ച്ചക്ക് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന് സംഘര്‍ഷം ഒഴിയുമെങ്കില്‍ അഭിനന്ദനെ വിട്ടുനല്‍കാമെന്നായിരുന്നു ആദ്യ നിലപാട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com