26
Monday
October 2020

ഭാഗവതപാരായണം ശ്രദ്ധേയമാകുന്നു

Google+ Pinterest LinkedIn Tumblr +

ശബരിമല: അഖിലകേരള ക്ഷേത്രപുരാണ പാരായണ കലാസംഘടനയുടെ നേതൃത്വത്തില്‍ സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ നടത്തിവരുന്ന ഭാഗവതപാരായണത്തിന് ശ്രദ്ധയേറുന്നു. മണ്ഡല മകരവിളക്ക് കാലത്ത് കഴിഞ്ഞ 16 വര്‍ഷം തുടര്‍ച്ചയായി ഈ സംഘടന ശബരിമലയില്‍ ഭാഗവതപാരായണം നടത്തിവരുന്നുണ്ട്. രാവിലെ എട്ട് മണി മുതല്‍ മൂന്ന് മണി വരെയാണ് ഭാഗവതപാരായണം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അംഗങ്ങളായ സുശീലാമ്മയും ലതികയുമാണ് പാരായണം നടത്തുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ ഭാഗവതപാരായണം നടത്തിയിട്ടുണ്ടെങ്കിലും ശബരിമലയില്‍ ആദ്യമായിട്ടാണ് ഭാഗവതപാരായണം നടത്തുന്നതെന്ന് സുശീലാമ്മ പറഞ്ഞു.

17 വര്‍ഷമായി സുശീലാമ്മ ഭാഗവതപാരായണം നടത്തുന്നുണ്ട്. 41 ദിവസമാണ് സന്നിധാനത്ത് ഭാഗവതപാരായണം ആലപിക്കുന്നത്. രണ്ടുപേര്‍വീതമാണ് പാരായണം. രാജന്‍, സത്യഭാമ, ശ്രീകണ്ഠന്‍, സുഭദ്ര, ശാന്ത, സീതാഭായി, സന്തോഷ്, ശ്രീദേവി, രവീന്ദ്രന്‍പിള്ള, വാമദേവന്‍, വാസുക്കുട്ടന്‍, സുധാമണി, മുരളീധക്കുറുപ്പ് തുടങ്ങിവരും ഭാഗവത പാരായണത്തിനായി ഇവിടെയെത്തും.41 ദിവസത്തെ പാരായണത്തിനായി 6,000 രൂപയാണ് ദേവസ്വംബോര്‍ഡ് സംഘടനയ്ക്ക് നല്‍കുന്നത്. ഭക്ഷണവും താമസ സൗകര്യവുമുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com