24
Saturday
October 2020

പത്തനംതിട്ടയിൽ ഉരുള്‍പൊട്ടല്‍; മൂന്ന് പേരെ കാണാതായി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: സീതത്തോട് മേഖലയില്‍ വിവിധ ഇടങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാര്‍ എന്നിവടങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം ഉരുള്‍പെട്ടലും സംഭവിച്ചത്. ദുരന്തത്തില്‍ മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി.

ദുരന്തനിവാരണ സേനയ്ക്കോ ഫയര്‍ഫോഴ്സിനോ മേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തില്‍ വലിയ തോതില്‍ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കെഎസ്സ്ആര്‍ടിസി ഡിപ്പോ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കാണാന്‍ കഴിയാത്തവിധം വെള്ളം ഉയര്‍ന്നിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com