27
Tuesday
October 2020

പത്തനംതിട്ടയിൽ നാളെ ഹർത്താൽ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമല തീർഥാടകനെ നിലയ്ക്കലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ബിജെപി പത്തനംതിട്ട ജില്ലയിൽ ഹർത്താലിന് ആഹ്വാനം നൽകി. പരുമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

തുലാമാസപൂജയ്ക്ക് ശബരിമല ദർശനത്തിയ തീർഥാടകൻ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസ (60) നെ പ്ലാപ്പള്ളിക്കു സമീപം വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അപകടമരണമാകാമെന്നാണു പൊലീസ് നിഗമനം. എന്നാൽ ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു. യുവതീപ്രവേശനത്തിനെതിരെ പന്തളത്തു നടന്ന നാമ ജപ യാത്രയിൽ ശിവദാസൻ പങ്കെടുത്തിരുന്നു.

എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. 16,17 തീയതികളിലാണ് ശബരിമലയിൽ പൊലീസ് നടപടികൾ ഉണ്ടായത്. ശിവദാസൻ 18നാണ് വീട്ടിൽനിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ഇയാൾ ദർശനം കഴിഞ്ഞ് മടങ്ങി. അക്കാര്യം ഫോണിലൂടെ വീട്ടിലറിയിക്കുകയും ചെയ്തു. ഇയാളെ കാണാതായെന്ന പരാതി പന്തളം സ്റ്റേഷനിൽ ലഭിക്കുന്നത് 25 നും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com