തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കാനാണ് തീരുമാനമെന്ന് പി.സി ജോര്‍ജ്ജ്. ഒ.രാജഗോപാലിൽ എം.എല്‍.എക്കൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ഇക്കാര്യം പി.എസ് ശ്രീധരന് പിള്ളയുമായി ചര്‍ച്ച നടത്തി.
ശബരിമല വിഷയത്തിൽ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുകയാണ് ചെയ്യുന്നത്. തനിക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബി.ജെ.പിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം പുറത്തുവരുന്നത്.