21
Wednesday
October 2020

മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുമതി; ബാറുകൾ അടഞ്ഞു തന്നെ കിടക്കും

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടുമ്പോൾ ചില മേഖലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളോടെ മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

അതേസമയം ബാറുകൾ അടഞ്ഞു തന്നെ കിടക്കും. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. കടയില്‍ സാധനം വാങ്ങാനെത്തുന്ന ആളുകള്‍ തമ്മില്‍ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല

കേരളവും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ മദ്യ വിൽപ്പന ശാലകൾ തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. മദ്യം കിട്ടാതെ ആളുകൾ ആത്മഹത്യ വരെ ചെയ്ത സാഹചര്യം കൂടി പരിഗണിച്ചായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com