പുതുച്ചേരി: തിങ്കളാഴ്ച മുതൽ മുൻകൂർ അനുമതിയില്ലാതെ ഫാക്ടറികളും,കടകളും തുറക്കാൻ അനുവാദമുണ്ടെന്ന് മുഖ്യമന്ത്രി വേലു നാരായണസാമി അറിയിച്ചു.
രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ സ്റ്റോറുകൾ തുറക്കും. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ റെസ്റ്റോറന്റുകൾക്ക് പ്രവർത്തിക്കാൻ കഴിയും. എന്നാൽ പാർസൽ മാത്രമേ നൽകുകയുള്ളു. മദ്യവിൽപ്പന ശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ എട്ട് കോവിഡ് -19 പോസിറ്റീവ് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.