4
Friday
December 2020

പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന്റെ വധശിക്ഷ റദ്ദാക്കി

Google+ Pinterest LinkedIn Tumblr +

ലാഹോര്‍: രാജ്യദ്രോഹക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപരമായല്ലെന്നും കോടതി നിരീക്ഷിച്ചു. 2007 ല്‍ ഭരണഘടന റദ്ദാക്കിയ കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് ഡിസംബര്‍ 17 നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷാറഫിന് വധശിക്ഷ വിധിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com