തിരുവനന്തപുരം: പുലിമുരുകനിൽ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പീറ്റര്‍ ഹെയ്ന് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആക്ഷന്‍ കോറിയോഗ്രാഫറാണ് പീറ്റർ.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലും ആക്ഷന്‍ ഒരുക്കിയത് പീറ്റര്‍ ആണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ക്ക് ആണ് ഒടിയന് എന്നാണ് പീറ്റര്‍ പറയുന്നത്.