24
Saturday
October 2020

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വൻ കുതിപ്പ്

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചാംദിവസും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വര്‍ധിച്ചു. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളില്‍ ഡീസല്‍ വില 74 രൂപക്ക് മുകളിലാണ്. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നു. ജൂലൈയില്‍ ഡീസല്‍വില 50 പൈസയാണ് ഉയര്‍ന്നതെങ്കില്‍ ഈ മാസം രണ്ടര രൂപയോളം വര്‍ധിച്ചു. പെട്രോള്‍ വിലയിലും രണ്ടു രൂപയുടെ വര്‍ധന ആഗസ്റ്റില്‍ ഇതുവരെയുണ്ട്. പ്രളയ ദിനങ്ങളിലും വില നേരിയ തോതില്‍ വര്‍ധിച്ചിരുന്നു. ആഗസ്റ്റില്‍ ഇതുവരെ ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com