3
Thursday
December 2020

പി എം എ വൈ, ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 17ന്

Google+ Pinterest LinkedIn Tumblr +

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പി എം എ വൈ, ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ജനുവരി 17ന് നടക്കും. പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടി നഗരസഭാ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ എം എല്‍ എ സി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി എം എ വൈ, ലൈഫ് ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ഈ പരിപാടിയിലൂടെ ലഭിക്കും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com