4
Thursday
March 2021

മാല മോഷണ സംഘം പോലീസ് പിടിയിൽ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: വീട്ടമ്മയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച യുവാക്കളെ പത്തനംതിട്ട പോലീസ് അറസ്റ് ചെയ്തു. കൈരളീപുരത്ത് എം.ബി. രാജന്റെ ഭാര്യ ഓമനയുടെ മാലയാണ് യുവാക്കൾ കവർന്നത്.

വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച ചിറ്റാർ സീതത്തോട് ചരിവുകാലായിൽ പി.കെ. ഗോപിയുടെ മകൻ അനൂപ്(22 ) നെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു മാല മോഷണത്തിന്റെ ചുരുളഴിഞ്ഞത്. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി രാമചന്ദ്രൻ നായരുടെ ഭാര്യ സരസമ്മയുടെ(62) ഒന്നര പവന്റെ മാലയാണ് പ്രതികൾ കവർന്നത്. തുടർന്ന് കൂട്ടുപ്രതിയായ മൈലപ്രയിൽ എസ്.ബി.ഐ ബാങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സജിയുടെ മകൻ ഷെമീർ (മനു-19 ) നെയും അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും തൊണ്ടി മുതലും പോലീസ് കണ്ടെടുത്തു.

പത്തനംതിട്ട എസ്. ഐ. യു.ബിജു, സനോജ്, ഷാഡോ ടീം അംഗങ്ങളായ ബിജു മാത്യു, സുജിത്ത്, സ്റ്റേഷൻ സി.പി.ഓ മാരായ രാജേഷ്,റാഫി,ഷറഫുദ്ദീൻ എന്നിവരാണ് പ്രതികളെ അറസ്റ് ചെയ്തത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com