21
Wednesday
October 2020

ശബരിമല കനത്ത പോലീസ് കാവലിൽ; നാളെ നട തുറക്കും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട : ചിത്തിര ആട്ടതിരുനാളിനായി നാളെ ശബരിമല നട തുറക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളുൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് ശക്തമായ മുൻകരുതലാണ് ഒരുക്കിയിരിക്കുന്നത്.

കമാൻഡോകളടക്കം 1850 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഫേസ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയിലൂടെ പോലീസിന്റെ പ്രതി പട്ടികയിലുള്ള ആരെങ്കിലും എത്തിയാൽ മുഖം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തുലാമാസപൂജയ്ക്കു നട തുറന്ന ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ട 450 പേരടക്കം 1500 പേരുടെ ചിത്രങ്ങൾ പൊലീസിന്റെ ഈ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒളിവിൽ കഴിയുന്നവരും ഇതിൽ പെടും. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കമുള്ള വിവരങ്ങൾ പൊലീസിനു ലഭ്യമാക്കിയിട്ടുണ്ട്.

ശബരിമലയിൽ യുവതീപ്രവേശം തടയാൻ ഭക്തരായ സ്ത്രീകളെത്തിയാൽ നേരിടാനായി എസ്ഐ, സിഐ റാങ്കിലുള്ള മുപ്പത് വനിതാ ഉദ്യോഗസ്ഥരേയും വനിതാ പൊലീസുകാരെയും സജ്ജരാക്കിയിട്ടുണ്ട്. പമ്പയിൽനിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീർഥാടകരെ കയറ്റുക. ദർശനം കഴിഞ്ഞു സ്വാമി അയ്യപ്പൻ റോഡിലൂടെ മലയിറങ്ങാം.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്കു വിലക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി. വൈകിട്ട് പമ്പയിലേക്ക് പോകാമെന്നും താല്‍ക്കാലികനിയന്ത്രണം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെക്കരുതിയാണെന്നും ബെഹ്റ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com