20
Tuesday
October 2020

പോലീസ് റെയ്സിംഗ് ഡേ ദിനാചരണം നടത്തി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരളപ്പിറവി ദിനാഘോഷത്തോടുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് റെയ്സിംഗ് ഡേ ദിനാചരണ പരിപാടികള്‍ നടന്നു. പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ നടന്ന പ്രദര്‍ശനം ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു അഡ്മിനിസ്ട്രേഷന്‍ സി.വൈ.എസ്.പി ആര്‍ പ്രദീപ് കുമാര്‍, എസ്.പി സി കേഡറ്റുകള്‍ പങ്കെടുത്തു.

വിവിധ കാലഘട്ടങ്ങളില്‍ പോലീസ് വേഷത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളും വര്‍ത്തമാന കാലഘട്ടത്തിലെ പോലീസിന്റെ പ്രവര്‍ത്തനവും മനസിലാക്കുന്നതിന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം സഹായകമായി. മൈലപ്ര സേക്രഡ് ഹേര്‍ട്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിലും ജില്ലാ പോലീസ് മേധാവി പങ്കെടുത്തു. കോഴഞ്ചരി സെന്റ് തോമസ് സ്‌കൂളില്‍ കേരളാ പോലീസിന്റെ ചരിത്രവും വര്‍ത്തമാന കാലഘട്ടത്തിലെ സേവനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. അഡ്മിനിസ്ട്രഷന്‍ സി.വൈ.എസ്.പി ആര്‍ പ്രദീപ് കുമാര്‍ സെമിനാര്‍ നയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com