31
Saturday
October 2020

സമൂഹമാധ്യമങ്ങള്‍ക്ക് പിന്നിലെ ചതിക്കുഴികളെക്കുറിച്ച് കരുതിയിരിക്കൂ… വൈറലായി കേരള പോലീസിന്റെ പോസ്റ്റ്

Google+ Pinterest LinkedIn Tumblr +

ഇന്നത്തെ സമൂഹത്തില്‍ യുവജനങ്ങളെപ്പോലെതന്നെ പ്രായഭേദമെന്യേ എല്ലാവരും സജീമായി ഇടപഴകുന്നൊരിടമാണ് സോഷ്യല്‍ മീഡിയ. തമാശകള്‍ പറയാന്‍, ട്രോളാന്‍, അപകീര്‍ത്തിപ്പെടുത്താന്‍, പ്രൊമോട്ട് ചെയ്യാന്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ സാധിക്കുമെന്നതിനാല്‍ ഓരോ ജനങ്ങളും സമൂഹമാധ്യമത്തിന്റെ വലകൈയ്യില്‍ കുടുങ്ങി കിടപ്പാണ്. എന്നാല്‍ ഉപകാരങ്ങളെപ്പോലെ തന്നെ അതിഭീകരമായി കുറ്റകൃത്യങ്ങള്‍ നടത്താനും സമൂഹമാധ്യമങ്ങള്‍ വഴി സാധിക്കും എന്ന അവസ്ഥയിലാണ് ഇപ്പോള്‍.

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും പല സംഭവങ്ങളിലും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനും ഫെയ്‌സ് ബുക്കിലൂടെയുള്ള നിരന്തര ഇടപെടലുകള്‍ വഴിതെളിച്ചിട്ടുണ്ട്. ഒട്ടേറെ നന്മപ്രവര്‍ത്തനങ്ങളും ഫെയ്‌സ്ബുക് കൂട്ടായ്മകളിലൂടെയും മറ്റും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരം ചില ചതിക്കുഴികളും സമൂഹമാധ്യമങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്നത്. ഇത്തരം ചതിക്കുഴികളെ കരുതിയിരിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയാണ് കേരളപൊലീസ്

കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

ഓണ്‍ലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും നമ്മളില്‍ ഏറെ ആശങ്കയും കടുത്ത മാനസിക സംഘര്‍ഷങ്ങളും സൃഷ്ടിച്ചേക്കാം. ഇത്തരം അവസരങ്ങളില്‍ തളര്‍ന്നുപോകാതെ സധൈര്യം നേരിടുവാന്‍ സന്നദ്ധരാകണം. സംഘര്‍ഷം നേരിടുമ്പോള്‍ അവ ഉള്ളിലൊതുക്കാതെ വേണ്ടപ്പെട്ടവരുടെ സഹായം തേടാന്‍ മടിക്കരുത്. ഭീതിക്ക് വശംവദരാകരുത്. സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുക. ചാറ്റുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ തുടങ്ങിയ ലഭ്യമായ തെളിവുകള്‍ നഷ്ടപ്പെടാതെ നോക്കുക.

അവര്‍ക്ക് നീതിയും ലഭിക്കുന്നുണ്ട്. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് പ്രശ്‌നം ഗുരുതരമാക്കാനേ സഹായകരമാകൂ. ഓണ്‍ലൈന്‍ ഭീഷണികള്‍ക്കെതിരെ നമ്മള്‍ സധൈര്യം നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ തീര്‍ച്ചയായും ശത്രുക്കള്‍ പതറും. അതിനാല്‍ പൊലീസ് സഹായം തേടാന്‍ തീര്‍ച്ചയായും മടിക്കേണ്ട. പൊലിസില്‍ പരാതിപ്പെടൂ.. പൊലീസിന്റെ സഹായം നിങ്ങള്‍ക്ക് ലഭ്യമാകും. ജീവിതവിജയം ധൈര്യമുള്ളവര്‍ക്കാണ്. ഭീതി വെടിയൂ.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com