9
Sunday
May 2021

പൊലീസ് തലപ്പത്ത് അഴിച്ചു പണി; പത്തനംതിട്ട എസ്പി ജി ജയ്‌ദേവ് ഇനി കോട്ടയം എസ്പി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റി. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി.ജയ്‌ദേവിനെ കോട്ടയം എസ്പിയായി നിയമിച്ചു.

കോട്ടയം എസ്പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍.കാസര്‍ഗോഡ് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു.

നിലവിലെ കോഴിക്കോട് റൂറല്‍ എസ്പിയും കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ കെജി സൈമണിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com