27
Tuesday
October 2020

കാശ്മീരില്‍ അറസ്റ്റിലായ പോലീസുകാരന്‍ തീവ്രവാദികളില്‍ നിന്ന് കൈകൂലി വാങ്ങിയത് ലക്ഷങ്ങള്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: കാശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ കൈകൂലി വാങ്ങിയതായി വിവരങ്ങള്‍. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ഡപ്യൂട്ടി സൂപ്രണ്ട് ആയ ദേവീന്ദര്‍സിംഗ് ഭീകരരോട് ആവശ്യപ്പെട്ടതെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായത്. കാശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്കെതിരെയുള്ള പ്രവര്‍ത്തനം സുരക്ഷാസേന വര്‍ധിപ്പിച്ച ഘട്ടങ്ങളില്‍ അഞ്ചു പ്രാവശ്യം ഇതേ രീതിയില്‍ ഭീകരരെ സുരക്ഷിത സ്ഥലത്തേക്ക് കടത്തുന്നതില്‍ ദേവീന്ദര്‍സിംഗ് സഹായിച്ചതായും പോലീസ് പറഞ്ഞു. ദേവീന്ദര്‍സിംഗ് കാശ്മീരില്‍ തന്നെ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കിയിരുന്നതായും ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി. ശനിയാഴ്ചയാണ് ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഡപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദര്‍ സിംഗിനെ കസ്റ്റഡിയിലെടുത്തത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com