പത്തനംതിട്ട: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞിട്ടില്ലെന്ന് എസ്പി ഹരിശങ്കർ. മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്.
പോലീസിന്റെ പട്ടികയിലുള്ള പ്രതിഷേധക്കാർ വാഹനത്തിലുണ്ടെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാർ തടഞ്ഞതോടെ മന്ത്രി സംഭവ സ്ഥലത്തേക്കു തിരിച്ചെത്തുകയായിരുന്നു. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി പറഞ്ഞു. വാഹനം പരിശോധിച്ചത്തിന്റെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോൾ എഴുതി നൽകിയെന്നും എസ്പി കൂട്ടിച്ചേർത്തു. പമ്പയിൽ മന്ത്രിയുടെ വാഹനം തടഞ്ഞുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.