21
Wednesday
October 2020

ദുരിതാശ്വാസ നിധിയിലേക്ക് വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി പൊന്നമ്മയും ലക്ഷ്മിയും

Google+ Pinterest LinkedIn Tumblr +

കാസര്‍കോഡ്: വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും ലക്ഷ്മിയും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോഡ്് പരവനടുക്കം ഗവ.വൃദ്ധമന്ദിരത്തിലെ അന്തേവാസികളായ ഡി.എം പൊന്നമ്മ (67), സി.ലക്ഷ്മി (66) എന്നിവരാണ് വാര്‍ധക്യകാല പെന്‍ഷനില്‍ നിന്നും 16,000 രൂപ നവകേരള നിര്‍മ്മിതിക്കായി സംഭാവന ചെയ്തിരിക്കുന്നത്.

കാസര്‍കോട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഇരുവരും കൈമാറി. സംസ്ഥാനം നേരിട്ട മഹാപ്രളയത്തെക്കുറിച്ച് ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നാണ് ഇവര്‍ അറിയുന്നത്. തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷനായി ലഭിച്ചതുക നല്‍കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com