28
Saturday
November 2020

ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പണ്ട് നാട്ടുരാജാക്കന്മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. എല്ലാവരും അത് ഓര്‍ക്കുന്നത് നന്നായിരിക്കും. അറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇ കെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com