6
Thursday
May 2021

ഗ്രാമീണഭാവത്തില്‍; ശ്രദ്ധനേടി ഒരു പട്ടാളക്കാരന്റെ പ്രണയകഥ

Google+ Pinterest LinkedIn Tumblr +

ട്ടാളക്കാരനായ ലിജുവിന്റെയും സൂര്യയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. എല്ലാവരെയും പോലെ വെറൈറ്റിയായിരിക്കുകയാണ് ഇവരുടെയും പോസ്റ്റ് വെഡിംങ് വീഡിയോ. ഇവരുടെ പ്രണയകഥയാണ് ഈ വെഡ്ഡിങ് ഷൂട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഗ്രാമപശ്ചാത്തലത്തില്‍ ആരംഭിക്കുന്ന പ്രണയവും പട്ടാളക്കാരനായ കാമുകനു വേണ്ടിയുള്ള കാത്തിരിപ്പും ഒടുവില്‍ അവളെ സ്വന്തമാക്കാന്‍ അയാള്‍ വരുന്നതും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു.

ലിജു കശ്മീരിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരുടെ ജീവതത്തിലെ യഥാര്‍ഥ സംഭവങ്ങള്‍ ചിത്രങ്ങളാക്കി മാറ്റിയപ്പോള്‍ ഓരോ ഫ്രെയിമിലും പ്രണയം നിറഞ്ഞു.

പഠിക്കുന്ന സമയത്താണ് ലിജുവും സൂര്യയും പ്രണയത്തിലാകുന്നത്. പിന്നീട് ലിജുവിന് പട്ടാളത്തില്‍ ജോലി കിട്ടി പോയി. എങ്കിലും ഇരുവരുടെ പ്രണയം ശക്തമായി തുടര്‍ന്നു. ഇരുകുടുംബത്തിന്റെയും കുടുംബത്തിന്റെ സമ്മതം വാങ്ങി. ഒരു അവധിക്ക് വന്നപ്പോള്‍ പെണ്ണു കണ്ട് വിവാഹം ഉറപ്പിച്ച്, അടുത്ത വരവില്‍ പട്ടാളക്കാരന്‍ സൂര്യയുടെ സ്വന്തമായി.

രണ്ടാഴ്ചയോളം എടുത്ത് വിവിധ ലൊക്കേഷനുകളിലായാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. ഇവരുടെ കുടുംബാംഗങ്ങളും ഷൂട്ടിന്റെ ഭാഗമായി

എംഎസ് മഹേഷ് ഫൊട്ടോഗ്രഫിയാണ് ഈ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ഒരുക്കിയത്. ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ വെഡ്ഡിങ് ഷൂട്ട്, ഹൃദ്യമായ പ്രണയകഥ എന്നിങ്ങനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com