23
Friday
October 2020

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രയാര്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ്. അതിന്റെ ഭരണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. എന്നാൽ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് സര്‍ക്കാരിന്റെ ആജ്ഞ അനുസരിച്ചാണെന്നും, പത്മകുമാര്‍ ഭരണരംഗത്ത് പൂര്‍ണ പരാജയമായത് കൊണ്ട് അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരും, ദേവസ്വം ബോര്‍ഡും ഭക്തന്മാരെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയ്യപ്പന്മാരെ സന്നിധാനത്തില്‍നിന്ന് അകറ്റിയ ശേഷം യുവതികളെ കയറ്റാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നടക്കില്ല. അയ്യപ്പനു വേണ്ടി ജീവത്യാഗത്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com