19
Tuesday
January 2021

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളിലേക്ക് പുറപ്പെടും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നേപ്പാൾ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് നേപ്പാൾ സന്ദർശനം.

കാഠ്മണ്ഡു പശുപതിനാഥ് ക്ഷേത്രത്തിലെ നേപ്പാൾ ഭാരത് മൈത്രി ധർമ്മശാല പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. ദുരന്തനിവാരണവും ചർച്ചയാകും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com