8
Monday
March 2021

യാത്രക്കാരെ അമ്പരപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ മെട്രോ യാത്ര; ട്രോളി പ്രതിപക്ഷം

Google+ Pinterest LinkedIn Tumblr +

ന്യൂ ഡൽഹി: ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിന്റെ കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് മെട്രോയില്‍. ധൗളകുവാം സ്‌റ്റേഷനില്‍ നിന്നാണ് അദ്ദേഹം യാത്രയാരംഭിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന മോദിയെക്കണ്ട് യാത്രക്കാരെല്ലാം അമ്പരന്നു.

കനത്ത സുരക്ഷയിലായിരുന്നു യാത്രയെങ്കിലും പ്രധാനമന്ത്രി യാത്രക്കാര്‍ക്ക് ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ അവസരം നല്‍കി. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായാണ് അദ്ദേഹം മെട്രോ യാത്ര തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഈ യാത്രയെ ബിജെപിയ്‌ക്കെതിരെയുള്ള ട്രോളിനുള്ള അവസരമാക്കുകയായിരുന്നു. പെട്രോളിനും ഡീസലിനുമെല്ലാം വില കൂടുകയാണല്ലോ മോദിജീ അതുകൊണ്ടായിരിക്കുമല്ലേ യാത്ര മെട്രോയില്‍ ആക്കിയത് എന്നൊക്കെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. ധാരാളം ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com