28
Wednesday
October 2020

സോഷ്യല്‍ മീഡിയ പ്രചരണത്തിനും മുന്‍കൂര്‍ അനുമതി ആവശ്യം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: മറ്റു മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ബാധകമായ നിയമ വ്യവസ്ഥകള്‍ സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും സത്യവാങ്മൂലം നല്‍കണം. നാമനിര്‍ദ്ദേശ പത്രികയില്‍ ടെലഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം ഉണ്ടെങ്കില്‍ അത് ആധികാരിക സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയെക്കുറിച്ചാണ് വിവരം നല്‍കേണ്ടത്. സോഷ്യല്‍ മീഡിയയിലെ ഏതൊരു പരസ്യവും തിരഞ്ഞെടുപ്പ് പ്രചരണ ചെലവിന്റെ ഭാഗമായിരിക്കും.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച അന്നു മുതല്‍ രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമായ പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയ വെബ്‌സൈറ്റടക്കം ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യുന്ന എല്ലാ ഉള്ളടക്കത്തിനും ബാധകമാണ്. സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും ഒഴികെ മറ്റു വ്യക്തികള്‍ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കം സഥാനാര്‍ഥിയുടെയോ രാഷ്ട്രീയ കക്ഷിയുടെയോ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെടുത്താനാവുമെങ്കില്‍ അക്കാര്യത്തില്‍ വാര്‍ത്താവിനിമയ മന്ത്രാലയവുമായി കൂടിയാലോചിച്ച് കമ്മീഷന്‍ തീരുമാനമെടുക്കും. സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി (എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.

ഏതെങ്കിലും രാഷ്ട്രീയപരമായ ഉള്ളടക്കം സന്ദേശമായോ പ്രതികരണമായോ ചിത്രമായോ വീഡിയോ ആയോ വ്യക്തികള്‍ ബ്ലോഗിലോ സ്വന്തം അക്കൗണ്ടുകളിലോ പോസ്റ്റു ചെയ്യുന്നത് രാഷ്ട്രീയ പരസ്യമായി പരിഗണിക്കാത്തതിനാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ ഇതേ ഉള്ളടക്കം രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ഥിയോ പോസ്റ്റു ചെയ്താല്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.

അച്ചടി മാധ്യമങ്ങളിലും ഇപേപ്പറിലും രാഷ്ട്രീയ പരസ്യം ചെയ്യുന്നതിന് എം.സി.എം.സി.യില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. സോഷ്യല്‍ മീഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ പ്രത്യേക സമൂഹ മാധ്യമ സെല്‍ പ്രവര്‍ത്തിക്കും. വോട്ടര്‍മാര്‍, ബോധവല്‍ക്കരണം, എം.സി.എം.സി. മുന്‍കൂര്‍ അനുമതി, മാതൃക പെരുമാറ്റച്ചട്ടം എന്നിവയെക്കുറിച്ചും ഈ കേന്ദ്രത്തിലൂടെ വിവരം ലഭ്യമാക്കും. വിക്കിപീഡിയ പോലുള്ള സംഘടിത പദ്ധതികള്‍, ട്വിറ്റര്‍ പോലുള്ള ബ്ലോഗ്, മൈക്രോബ്ലോഗ്, യുട്യൂബ് പോലുള്ള വാര്‍ത്തധിഷ്ഠിത സമൂഹം, ഫേസ്ബുക്കുപോലുള്ള സമൂഹ മാധ്യമങ്ങള്‍, ആപ്പുകള്‍ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ ഗെയിം തുടങ്ങി അഞ്ചു വ്യത്യസ്ത വിഭാഗങ്ങളായാണ് ഇവയെ പരിഗണിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com